ഞായറാഴ്ച ഉച്ചയോടെയാണ് ജവഹർലാൽ നെഹ്റു മാർഗിൽ കുതിരവണ്ടികളുടെ മത്സരയോട്ടം നടത്തിയത്. രാജ്ഘട്ട് മേഖലയിൽ നിന്ന് സിവിക് സെന്റർ വരെ കുതിരവണ്ടികൾ അതിവേഗം യാത്ര നടത്തി. അപകടകരമായ രീതിയിൽ ഇവയ്ക്കൊപ്പം മറ്റ് വാഹനങ്ങളും സഞ്ചരിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത കുതിരകളെ കോർപ്പറേഷൻ അധികൃതർക്ക് കൈമാറിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.