കോൽക്കത്ത: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്കിലെ ചേരിയിൽ വൻ തീപിടിത്തം. ഞായറാഴ്ച വൈകുന്നേരത്തോടെയാണു തീപിടിത്തമുണ്ടായത്. ചേരിയിലെ നിരവധി വീടുകൾ കത്തിനശിച്ചു.
അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. തീ പൂർണമായും നിയന്ത്രണ വിധേയമായി. തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല.
സാൾട്ട് ലേക്കിൽ തീപിടിത്തം; നിരവധി കുടിലുകൾ കത്തിനശിച്ചു
07:28 AM Apr 24, 2023 | Deepika.com