പ്ര​മു​ഖ​ർ​ക്ക് ട്വി​റ്റ​ർ നീ​ല ടി​ക് തി​രി​ച്ചു​ന​ൽ​കു​ന്നു

03:21 AM Apr 24, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: പ​ത്തു​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പി​ന്തു​ട​രു​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ വെ​രി​ഫി​ക്കേ​ഷ​ൻ അ​ട​യാ​ള​മാ​യ നീ​ല ടി​ക് (ലെ​ഗ​സി വെ​രി​ഫി​ക്കേ​ഷ​ന്‍) പു​നഃ​സ്ഥാ​പി​ക്കു​ന്നു. നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് നീ​ല ടി​ക് തി​രി​കെ ല​ഭി​ച്ചെ​ങ്കി​ലും ഇ​നി​യും ല​ഭി​ക്കാ​ത്ത​വ​രു​മു​ണ്ട്.

മാ​ന്വ​ൽ ആ​യാ​ണ് ലെ​ഗ​സി വെ​രി​ഫി​ക്കേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തെ​ന്നും പൂ​ർ​ത്തി​യാ​വാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​ലോ​ൺ മ​സ്‌​ക് ട്വി​റ്റ​ർ ത​ല​പ്പ​ത്ത് വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ലെ​ഗ​സി വെ​രി​ഫി​ക്കേ​ഷ​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത നി​ര​ക്കി​ൽ പ​ണം ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏ​പ്രി​ൽ 20ന് ​നി​ര​വ​ധി പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ നീ​ല ടി​ക് നീ​ക്കി​യി​രു​ന്നു.​പ്ര​മു​ഖ​രു​ടെ പേ​രി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ത​ട​യാ​നാ​ണ് സൗ​ജ​ന്യ​മാ​യി വെ​രി​ഫി​ക്കേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. പ​ണം ന​ല്‍​കി സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ എ​ടു​ക്കു​ന്ന ആ​ര്‍​ക്കും വെ​രി​ഫി​ക്കേ​ഷ​ന്‍ ബാ​ഡ്ജും അ​ധി​ക ഫീ​ച്ച​റു​ക​ളും ന​ൽ​കു​മെ​ന്ന​താ​യി​രു​ന്നു മ​സ്കി​ന്‍റെ ന​യം.

വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് മ​സ്കി​ന്‍റെ പ​രി​ഷ്‍​കാ​ര​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്.