യു​ണൈ​റ്റ​ഡും ക​ലാ​ശ​പോ​രി​ന്; എ​ഫ്എ ക​പ്പ് ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ ഡ​ർ​ബി

04:04 AM Apr 24, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ ഡ​ർ​ബി. ബ്രൈ​റ്റ​ണെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 7-6ന് ​കീ​ഴ​ട​ക്കി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും ഫൈ​ന​ലി​ൽ ക​ട​ന്നു. ജൂ​ൺ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ എ​തി​രാ​ളി.

ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. റി​യാ​ദ് മെ​ഹ്റെ​സി​ന്‍റെ ഹാ​ട്രി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു സി​റ്റി​യു​ടെ ജ​യം. ആ​ദ്യ സെ​മി ഫൈ​ന​ൽ ഹാ​ട്രി​ക്കാ​ണ് മെ​ഹ്റെ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.