കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ അതികായനായ ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ എന്നിവയടക്കം അഞ്ച് പ്രമുഖ സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്ന ശങ്കരനാണ് ഇന്ത്യയിൽ സർക്കസ് എന്ന കലാരൂപത്തിന് മാറ്റ് കൂട്ടിയത്. എം.വി. ശങ്കരൻ എന്ന കണ്ണൂർ വാരം സ്വദേശി 1951-ൽ ഗുജറാത്തിലെ സൂറത്തിൽ ജെമിനി സർക്കസിന് തുടക്കമിട്ടതോടെയാണ് ജെമിനി ശങ്കരൻ ആയത്. 1977-ൽ ജംബോ സർക്കസ് ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശങ്കരൻ, ബോസ് ലയണ്‍ സര്‍ക്കസ്, ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച ശേഷമാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്.
സർക്കസ് കുലപതി ജെമിനി ശങ്കരൻ വിടവാങ്ങി
02:07 AM Apr 24, 2023 | Deepika.com