അ​ഴി​മ​തി​ക്കേ​സ്; പെ​റു മു​ൻ പ്ര​സി​ഡ​ന്‍റി​നെ കൈ​മാ​റി അ​മേ​രി​ക്ക

01:32 AM Apr 24, 2023 | Deepika.com
ലി​മ: അ​ഴി​മ​തി​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന മു​ൻ പെ​റു​വി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​യാ​ന്ദ്രോ ടൊ​ലേ​ഡോ​യെ പെ​റു അ​ധി​കൃ​ത​ർ​ക്ക് അ​മേ​രി​ക്ക​ൻ സേ​ന കൈ​മാ​റി. 2018 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ടൊ​ലേ​ഡോ​യെ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ പെ​റു ത​ല​സ്ഥാ​ന​മാ​യ ലി​മ​യി​ൽ എ​ത്തി​ച്ചു.

ത​ന്നെ പെ​റു​വി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ കാ​ലി​ഫോ​ർ​ണി​യ​ൻ കോ​ട​തി​യി​ൽ ടൊ​ലേ​ഡോ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഹ​ർ​ജി ത​ള്ളി​യ കോ​ട​തി, ടൊ​ലേ​ഡോ മാ​തൃ​രാ​ജ്യ​ത്ത് വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് വി​ധി​ച്ചു.

2001 മു​ത​ൽ 2006 വ​രെ പ്ര​സി​ഡ​ന്‍റ് പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന ടൊ​ലേ​ഡോ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ അ​ഴി​മ​തി കാ​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. പെ​റു - ബ്ര​സീ​ൽ അ​തി​വേ​ഗ​പാ​ത​യു​ടെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത ബ്ര​സീ​ലി​യ​ൻ ക​മ്പ​നി​യാ​യ ഒ​ഡെ​ബ്രെ​കി​ന്‍റെ പ​ക്ക​ൽ നി​ന്ന് 35 മി​ല്യ​ൺ ഡോ​ള​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ടൊ​ലേ​ഡോ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം.

പ്ര​സി​ഡ​ന്‍റി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള കൈ​ക്കൂ​ലി പ​ണ​മാ​യി ആ​കെ 800 മി​ല്യ​ൺ ഡോ​ള​ർ കൈ​മാ​റി​യെ​ന്ന് ക​മ്പ​നി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

കേ​സി​ൽ 2020-ൽ ​അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യ ടൊ​ലേ​ഡോ​യ്ക്ക് പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ടൊ​ലേ​ഡോ​യ്ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം.

ആ​ൽ​ബെ​ർ​ട്ടോ ഫി​ജി​മോ​റി​യു​ടെ 10 വ​ർ​ഷം നീ​ണ്ട് നി​ന്ന അ​ഴി​മ​തി​ഭ​ര​ണ​ത്തി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് 2001-ൽ ​ടൊ​ലേ​ഡോ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഫി​ജി​മോ​റി, ടൊ​ലേ​ഡോ, പെ​ഡ്രോ കാ​സ്റ്റി​ലോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഴി​മ​തി കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2006 മു​ത​ൽ 2011 വ​രെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ല​ൻ ഗാ​ർ​സി​യ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റ് ഉ​റ​പ്പാ​യ​പ്പോ​ൾ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.