അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

10:46 PM Apr 23, 2023 | Deepika.com
തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി.

അ​ഴീ​ക്കോ​ട് ക​ല്ലു​ങ്ക​ൽ ഷ​ക്കീ​റി​ന്‍റെ മ​ക​ൻ ആ​ദി​ൽ​ഷ (14) ആ​ണ് മ​രി​ച്ച​ത്. സീ​തി സാ​ഹി​ബ്ബ് സ്‌​ക്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​യ​ൽ​വാ​സി​യാ​യ തെ​ങ്ങാ​കൂ​ട്ടി​ൽ വീ​ട്ടി​ൽ ഇ​ർ​ഫാ​ൻ അ​ലി​യെ​യാ​ണ് പു​ഴ​യി​ൽ കാ​ണാ​താ​യ​ത്.

ഇ​ന്ന് ഉ​ച്ച​ക്കാണ് അ​ഞ്ചം​ഗ സം​ഘം കാ​റി​ൽ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. അ​തി​ര​പ്പി​ള്ളി ചി​ക്ലാ​യി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.