ആ​രെ​യൊ​ക്കെ ക​ണ്ടാ​ലും ബി​ജെ​പി​യു​ടെ ഹി​ന്ദു​ത്വ പു​ള്ളി​മാ​യില്ല: കാ​നം രാ​ജേ​ന്ദ്ര​ൻ

09:55 PM Apr 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​രെ​യൊ​ക്കെ ക​ണ്ടാ​ലും ബി​ജെ​പി പു​ള്ളി​മാ​റി​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് കാ​നം രാ​ജേ​ന്ദ്ര​ൻ. ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ​യൊ​ന്നും ന​മ്മ​ൾ ചോ​ദ്യം ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ പു​ള്ളി മാ​യി​ല്ല എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ബി​ജെ​പി രാ​ഷ്ട്രീ​യം ആ​രെ​യൊ​ക്കെ ക​ണ്ടാ​ലും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​മാ​യി തു​ട​രും. ഇ​ക്കാ​ര്യം സ​ഭാ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും അ​റി​യാ​മെ​ന്ന് കാ​നം പ​റ​ഞ്ഞു.