തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നത്. വന്ദേഭാരത് ട്രെയിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേഭാരത് സർവീസ് നടത്തിയാൽ നല്ല കാര്യമാണ്. 110 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും ജയരാജൻ പരിഹസിച്ചു.
വന്ദേഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്: ഇ.പി. ജയരാജൻ
09:55 PM Apr 23, 2023 | Deepika.com