ക​ട​യ്ക്കാ​വൂ​രി​ൽ വ​യോ​ധി​ക പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; മ​ക​ൻ അ​റ​സ്റ്റി​ൽ

06:43 PM Apr 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ല​യ്ക്കാ​മു​ക്ക് സ്വ​ദേ​ശി ജ​ന​നി (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ വി​ഷ്ണു​വി​നെ ക​ട​ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം വി​ഷ്ണു മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ഇ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി ല​ഹ​രി​ക്ക​ടി​മാ​യ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ൽ അ​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ജ​ന​നി​യെ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.