അ​മൃ​ത്പാ​ൽ സിം​ഗ് അ​റ​സ്റ്റി​ൽ, കീ​ഴ​ട​ങ്ങി​യ​തെ​ന്ന് സൂ​ച​ന

03:15 PM Apr 23, 2023 | Deepika.com
അ​മൃ​ത്സ​ർ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ വാ​രി​സ് പ​ഞ്ചാ​ബ് ദേ​യു​ടെ ത​ല​വ​ൻ അ​മൃ​ത്പാ​ൽ സിം​ഗ് അ​റ​സ്റ്റി​ൽ. അ​മൃ​ത്പാ​ൽ സ്വ​മേ​ധ​യാ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ ആ​സാ​മി​ലെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യേ​ക്കും.

അ​മൃ​ത്പാ​ലി​ന്‍റെ അ​റ​സ്റ്റ് വി​വ​രം പ​ഞ്ചാ​ബ് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പ​ഞ്ചാ​ബ് പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ നി​ന്നാ​ണ് അ​മൃ​ത്പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മാ​ർ​ച്ച് 18-ന് ​ഒ​ളി​വി​ൽ പോ​യ അ​മൃ​ത്പാ​ലി​നാ​യി പോ​ലീ​സ് രാ​ജ്യ​മെ​മ്പാ​ടും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.