സം​സ്ഥാ​ന​ത്ത് ഇ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം

07:52 AM Apr 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം - ഗു​രു​വാ​യൂ​ർ സ്പെ​ഷ​ൽ എ​ന്നീ ട്രെ​യി​നു​ക​ളു​ടെ ഇ​ന്ന​ത്തെ സ​ർ​വീ​സ് റ​ദ്ദാ​ക്കി. മ​ല​ബാ​ർ എ​ക്സ്പ്ര​സ്, സെ​ക്ക​ന്ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ കൊ​ച്ചു​വേ​ളി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ൾ പ​ല​തും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ക​ഴ​ക്കൂ​ട്ടം, കൊ​ച്ചു​വേ​ളി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.