മുംബൈ: ഡാർക്ക് വെബ് വഴി ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന സംഘത്തിൽപ്പെട്ട രണ്ട് യുവാക്കളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് അഞ്ച് ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎ പിടികൂടി.
നെതർലൻഡ്സിൽ നിന്നും ശേഖരിച്ച എംഡിഎംഎ ടാബ്ലെറ്റുകൾ വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 60 ഗ്രാം എംഡിഎംഎ(125 ടാബ്ലെറ്റുകൾ) പോലീസ് പിടികൂടി.
ഡാർക്ക് വെബ് വഴി വിതരണം ചെയ്ത എംഡിഎംഎ പിടികൂടി
06:43 AM Apr 23, 2023 | Deepika.com