ലണ്ടൻ: കഴിഞ്ഞ മൂന്ന് വർഷങ്ങളിലും സെമി ഫൈനൽ കടമ്പയിൽ തട്ടിവീണ മാഞ്ചസ്റ്റർ സിറ്റി, റിയാദ് മഹ്റസിന്റെ ഹാട്രിക്ക് കരുത്തിൽ ഈ സീസണിലെ എഫ്എ കപ്പ് ഫൈനൽ ബെർത്ത് ഉറപ്പിച്ചു. രണ്ടാം ഡിവിഷൻ ക്ലബായ ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് സിറ്റി കിരീടത്തിന് ഒരു പടി കൂടി അരികിൽ എത്തിയത്.
43-ാം മിനിറ്റിലെ സ്പോട് കിക്കിലൂടെ സിറ്റിക്ക് ലീഡ് നൽകിയ മഹ്റസ്, 61-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. അഞ്ച് മിനിറ്റിനുള്ളിൽ ഹാട്രിക്ക് പൂർത്തിയാക്കിയ താരം ടീമിന്റെ വിജയം ഉറപ്പിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ബ്രൈറ്റൻ ആൻഡ് ഹോവ് ആൽബിയനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയാൽ എഫ്എ കപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരം മാഞ്ചസ്റ്റർ ഡെർബിക്ക് വേദിയാകും.
എഫ്എ കപ്പ് സെമി കടമ്പ കടന്ന് സിറ്റി
05:57 AM Apr 23, 2023 | Deepika.com