ഷൂ​മാ​ക്ക​റു​ടെ വ്യാ​ജ അ​ഭി​മു​ഖം; പ​ത്രാ​ധി​പ​രെ പു​റ​ത്താ​ക്കി ജ​ർ​മ​ൻ മാ​സി​ക

12:54 AM Apr 23, 2023 | Deepika.com
ബെ​ർ​ലി​ൻ: സ്കീ​യിം​ഗ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ശ്ര​മം തു​ട​രു​ന്ന ഫോ​ർ​മു​ല വ​ൺ സൂ​പ്പ​ർ​താ​രം മൈ​ക്കി​ൾ ഷൂ​മാ​ക്ക​റു​ടേ​തെ​ന്നേ പേ​രി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ അ​ഭി​മു​ഖം ത​യാ​റാ​ക്കി​യ പ​ത്രാ​ധി​പ​രെ പു​റ​ത്താ​ക്കി ജ​ർ​മ​ൻ മാ​സി​ക.

ഫ​ങ്ക് മീ​ഡി​യ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡൈ ​അ​ക്ടു​യെ​ല്ല എ​ന്ന മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​രാ​യ ആ​ൻ ഹോ​ഫ്മാ​നെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി, ഷൂ​മാ​ക്ക​റു​ടെ കു​ടും​ബ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞ​താ​യി അ​റി​യി​ച്ചു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ഡൈ ​ആ​ക്ടു​യെ​ല്ല​യു​ടെ പു​തി​യ പ​തി​പ്പി​ൽ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് കം​പ്യൂ​ട്ട​ർ ത​യാ​റാ​ക്കി​യ ലേഖനം ഷൂ​മാ​ക്ക​റു​ടെ ആ​ദ്യ അ​ഭി​മു​ഖം എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

മാ​സി​ക​യു​ടെ പു​റം​താ​ളി​ൽ ഷൂ​മാ​ക്ക​റു​ടെ ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം അ​ഭി​മു​ഖം എ​ഐ നിർമിതം ആ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സം​ഭ​വം തെ​റ്റി​ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണെ​ന്ന് വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഷൂ​മാ​ക്ക​റു​ടെ കു​ടും​ബം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

2013 ഡി​സം​ബ​റി​ൽ ഫ്ര​ഞ്ച് ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​യി​ലെ മ​ഞ്ഞു​മ​ല​യി​ൽ വ​ച്ച് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഷൂ​മാ​ക്ക​റു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത ഷൂ​മാ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഷൂ​മാ​ക്ക​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നും കോ​മ സ്റ്റേ​ജി​ൽ തു​ട​രു​ക​യാ​ണെ​ന്നും ആ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.