അ​ർ​ഷ്ദീ​പം തെ​ളി​ഞ്ഞു; പ​ഞ്ചാ​ബ് കിം​ഗ്സ്

11:42 PM Apr 22, 2023 | Deepika.com
മും​ബൈ: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 13 റ​ൺ​സ് ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​യെ 201 ൽ ​പ​ഞ്ചാ​ബ് എ​റി​ഞ്ഞി​ട്ടു. സാം ​ക​റ​ന്‍റെ വെ​ടി​ക്കെ​ട്ടും അ​ർ​ഷ്ദീ​പ് സിം​ഗി​ന്‍റെ തീ​പ്പ​ന്തു​ക​ളു​മാ​ണ് മും​ബൈ​യെ വീ​ഴ്ത്തി​യ​ത്.

ആ​റാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ സാം ​ക​റ​ൻ 55 റ​ൺ​സു​മാ​യി പ​ഞ്ചാ​ബി​നെ മി​ന്നും സ്കോ​റി​ൽ എ​ത്തി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ പ​ഞ്ചാ​ബ് കിം​ഗ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ൺ​സ് കു​റി​ച്ചു.

തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട പ​ഞ്ചാ​ബി​ന്‍റെ ന​ടു​നി​വ​ർ​ത്തി​യ​ത് ഹ​ർ​പ്രീ​ത് സിം​ഗും (28 പ​ന്തി​ൽ 41) സാം ​ക​റ​നും ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ നേ​ടി​യ 92 റ​ൺ​സാ​ണ്. 50 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു 92 റ​ൺ​സ് നേ​ട്ടം. 29 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 55 റ​ൺ​സ് സാം ​ക​റ​ൻ അ​ടി​ച്ചു​കൂ​ട്ടി.

ഏ​ഴ് പ​ന്തി​ൽ നാ​ല് സി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ 25 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത ജി​തേ​ഷ് ശ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് പ​ഞ്ചാ​ബി​നെ 214ൽ ​എ​ത്തി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​യ്ക്കു ഇ​ഷാ​ൻ കി​ഷ​നെ വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (44) കാ​മ​റൂ​ൺ ഗ്രീ​നും (67) ചേ​ർ​ന്ന് മു​ന്നോ​ട്ടു​പാ​യി​ച്ചു. ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 26 പ​ന്തി​ൽ 57 റ​ൺ​സ് നേ​ടി അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. മും​ബൈ​യു​ടെ സ്കൈ ​ഏ​ഴ് ഫോ​റും മൂ​ന്ന് സി​ക്സ​റും പ​റ​ത്തി.

എ​ന്നാ​ൽ അ​തി​വേ​ഗം ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ച്ച മും​ബൈ​യെ അ​ർ​ഷ്ദീ​പ് എ​റി​ഞ്ഞി​ട്ടു. ത​ക​ർ​ത്ത​ടി​ച്ച സൂ​ര്യ​യെ പി​ഴു​ത അ​ർ​ഷ്ദീ​പ് അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി മു​ബൈ​യു​ടെ പ​രാ​ജ​യം ഉ​റ​പ്പി​ച്ചു.