വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം: മ​ര​ണ സം​ഖ്യ മൂ​ന്നാ​യി

10:54 PM Apr 22, 2023 | Deepika.com
തൊ​ടു​പു​ഴ: പൂ​പ്പാ​റ​യി​ൽ വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ സം​ഖ്യ മൂ​ന്നാ​യി. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി സു​ശീ​ന്ദ്ര​നും മ​രി​ച്ചു. നേ​ര​ത്തെ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ പെ​രു​മാ​ൾ, വ​ള്ളി​യ​മ്മ എ​ന്നി​വ​രും മ​രി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ‌‌

തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് മു​ന്നാ​ർ ല​ക്ഷ്മി എ​സ്റ്റേ​റ്റി​ലെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തോ​ണ്ടി മ​ല​യി​ലെ എ​സ് വ​ള​വി​ൽ വാ​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 20 പേ​രാ​ണ് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.