ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകന് കുത്തേറ്റു. മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡി.ധനസുമോദിന് നേരെയായിരുന്നു ആക്രമണം.
ഈസ്റ്റ് വിനോദ് നഗറിൽവച്ച് അക്രമികൾ കത്തികൊണ്ട് കുത്തി. മുതുകിലാണ് കുത്തേറ്റത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ആക്രമണം. ധനസുമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകന് കുത്തേറ്റു
11:10 PM Apr 22, 2023 | Deepika.com