തോ​ൽ​വി​യി​ലും രാ​ഹു​ലി​ന് റി​ക്കാ​ർ​ഡ് മ​ധു​രം

11:10 PM Apr 22, 2023 | Deepika.com
ല​ക്നോ: ടീ​മി​ന്‍റെ തോ​ൽ​വി​യി​ലും ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സ് ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​ന് റി​ക്കാ​ർ​ഡ് മ​ധു​രം. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗം 7000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് രാ​ഹു​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

വി​രാ​ട് കോ​ഹ്‌ലി​യു​ടെ പേ​രി​ലു​ണ്ടായി​രു​ന്ന റി​ക്കാ​ർ​ഡാ​ണ് ഇതോടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 212 ഇ​ന്നിം​ഗ്സി​ലാ​യി​രു​ന്നു കോ​ഹ് ലി 7000 ​റ​ണ്‍​സ് തി​ക​ച്ച​ത്. 197-ാം ഇ​ന്നിം​ഗ്സി​ൽ രാ​ഹു​ൽ ഈ​നേ​ട്ട​ത്തി​ലെ​ത്തി. ബാ​ബ​ർ അ​സം (187), ക്രി​സ് ഗെ​യ്ൽ (192) എ​ന്നി​വ​ർ​ക്കു പി​ന്നി​ൽ ലോ​ക​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും രാ​ഹു​ൽ എ​ത്തി.