തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

11:10 PM Apr 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ട്രെ​യി​നു​ക​ൾ എ​ത്തി​ല്ല.

നാ​ലും അ​ഞ്ചും പ്ലാ​റ്റ് ഫോ​മു​ക​ളി​ലാ​കും ട്രെ​യി​നു​ക​ൾ എ​ത്തി​ച്ചേ​രു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ക. ഇ​വി​ടെ​യു​ള്ള ക​ട​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.

ത​ന്പാ​നൂ​രി​ലെ പ്ര​ധാ​ന ക​വാ​ട​വും അ​ട​യ്ക്കും. പ​വ​ർ​ഹൗ​സ് റോ​ഡി​ലെ ര​ണ്ടാം ക​വാ​ടം വ​ഴി​യാ​കും യാ​ത്ര​ക്കാ​രു​ടെ പ്ര​വേ​ശ​നം. ര​ണ്ടാം ക​വാ​ട​ത്തി​ൽ കൂ​ടു​ത​ൽ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​യ്ക്കും.

ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​വ​ന്ദേ​ഭാ​ര​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​ത്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.