മലപ്പുറം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറത്തോടുള്ള അവഗണനയാണെന്ന് എംപി ഇ.ടി. മുഹമ്മദ് ബഷീർ. തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ്. അവഗണനയ്ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.
വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറത്തോടുള്ള അവഗണന: ഇ.ടി. മുഹമ്മദ് ബഷീർ
07:24 PM Apr 22, 2023 | Deepika.com