തിരുവനന്തപുരം: വീടുപൂട്ടി യാത്ര പോകുന്നവർക്ക് വിവരം പോലീസിൽ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിൽ സൗകര്യം. ഈ സൗകര്യം ഇതുവരെ 6894 പേർ വിനിയോഗിച്ചു.
അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്റെ വിലാസം നൽകിയാൽ ആ പ്രദേശങ്ങളിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണവും പട്രോളിംഗും ഉണ്ടായിരിക്കും.
പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് ഇതുവരെ 7,01,000 ൽ പരം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.
പൊല്ലാപ്പില്ല പോലാപ്പുണ്ടല്ലോ; അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് വിവരം നൽകാം
11:11 PM Apr 22, 2023 | Deepika.com