മോദി പച്ചക്കൊടി കാട്ടും; വ​ന്ദേ​ഭാ​ര​ത് ഫ്ളാ​ഗ് ഓ​ഫ് ചൊവ്വാഴ്ച പത്തരയ്ക്ക്

11:14 PM Apr 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ സെ​ൻ​ട്ര​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​ണ് ഉ​ദ്ഘാ​ട​നം. ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം റെ​യി​ൽ​വേ മ​ന്ത്രി​യും പ​ങ്കെ ടു​ക്കും. നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

അ​തി​നു ശേ​ഷം ട്രെ​യി​ൻ കാ​സ​ർ​ഗോ​ട്ടേ​ക്ക് യാ​ത്ര തി​രി​ക്കും. സാ​ധാ​ര​ണ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​ൽ​നി​ന്നും അ​ധി​കം സ്റ്റോ​പ്പു​ക​ളി​ൽ ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ൽ ട്രെ​യി​ൻ നി​ർ​ത്തും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ലാ​ണ്.

26 ന് ​കാ​സ​ർ​ഗോ​ട്ടു​നി​ന്നാ​ണ് യാ​ത്ര​ക്കാ​രു​മാ​യു​ള്ള വ​ന്ദേ​ഭാ​ര​തി​ന്‍റെ ക​ന്നി​യാ​ത്ര. അ​ടു​ത്ത ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​കാ​സ​ർ​ഗോ​ട്ടു​നി​ന്ന് തി​രി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 8.5 മ​ണി​ക്കൂ​റാ​ണ് നി​ല​വി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം യാ​ത്രാ സ​മ​യം.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 28 ന് ​ആ​ണ് ആ​ദ്യ​ത്തെ യാ​ത്ര​ക്കാ​രു​മാ​യു​ള്ള സ​ർ​വീ​സ്. 28 പു​ല​ർ​ച്ചെ 5.20 ന് ​ട്രെ​യി​ൻ പു​റ​പ്പെ​ടും. 1.30 ന് ​കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​രും. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ ആ​റു ദി​വ​സ​ങ്ങ​ളി​ലും വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തും. എ​ട്ട് സ്റ്റോ​പ്പു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ചെ​ങ്ങ​ന്നൂ​രി​ലും തി​രൂ​രി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

വ​ന്ദേ ഭാ​ര​ത് സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം - 5.20
കൊ​ല്ലം - 6.07
കോ​ട്ട​യം - 7.20
എ​റ​ണാ​കു​ളം - 8.17
തൃ​ശൂ​ർ - 9.22
ഷൊ​ർ​ണൂ​ർ - 10.02
കോ​ഴി​ക്കോ​ട് - 11.03
ക​ണ്ണൂ​ർ 12.02
കാ​സ​ർ​ഗോ​ഡ് - 1.30