മോ​ദി പ​രാ​മ​ർ​ശം: ബി​ഹാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

01:03 PM Apr 22, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ ബി​ഹാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​റ്റ്ന കോ​ട​തി സ​മ​ൻ​സി​നെ​തി​രെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

സൂ​റ​ത്ത് കോ​ട​തി​യി​ലെ ന​ട​പ​ടി നേ​രി​ടു​ന്പോ​ൾ ത​ന്നെ ബി​ഹാ​റി​ലെ പാ​റ്റ്ന കോ​ട​തി​യി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ സു​ശീ​ൽ കു​മാ​ർ മോ​ദി കേ​സ് ന​ൽ​കി​യി​രു​ന്നു. എ​ല്ലാ ക​ള്ള​ൻ​മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി​യെ​ന്നു​ണ്ടെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് സു​ശീ​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ രാ​ഹു​ൽ ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ ഏ​പ്രി​ൽ 25ന് ​രാ​ഹു​ലി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പാ​റ്റ്ന കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ന​ട​പ​ടി​ക്കെ​തി​രെ രാ​ഹു​ൽ ബി​ഹാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​നി​ക്കെ​തി​രെ പ​രാ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ഹു​ൽ കോ​ട​തി​യെ സ​മീ​പ​ച്ച​ത്. മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ മാ​ർ​ച്ച് 23ന് ​സൂ​റ​ത്ത് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വ് വി​ധി​ച്ചി​രി​ന്നു.