ലക്നോ: ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയിദയുടെ ഇന്ത്യൻ വിഭാഗം. അതീഖിനെയും സഹോദരൻ അഷ്റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു.
ശനിയാഴ്ച രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്നു പേർ ആതിഖിനെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൗര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആതീഖ് കൊലപാതകം: പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകരസംഘടന
12:00 PM Apr 22, 2023 | Deepika.com