കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. രണ്ടായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഉന്നതതലയോഗം ചേരുമെന്നും സേതുരാമൻ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായി. എഡിജിപി ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നു.
പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്ന പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ ഇന്റലിജൻസ് എഡിജിപി ടി.കെ. വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിക്ക് ഒരുക്കുന്നത് കനത്ത സുരക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
11:46 AM Apr 22, 2023 | Deepika.com