ന്യൂഡല്‍ഹി: പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നു പോകാനിരുന്ന റോഡില്‍ മരത്തടികള്‍ വച്ച് ഗതാഗതം തടസപ്പെടുത്തി .മരത്തടികള്‍ നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു .പിന്നാലെ ട്രക്കിന് നേരെ ഗ്രനേഡ് എറിഞ്ഞു.
ശേഷം ഇന്ധന ടാങ്കിന് നേരെ നിറയൊഴിക്കുകയായിരുന്നു. ട്രക്കിന്റെ ഇരുവശങ്ങളിലും നിന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് സൂചന.
മേഖലയില്‍നിന്ന് ചൈനീസ് വെടുയുണ്ടകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാനില്‍നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സൈന്യം സംശയിക്കുന്നുന്നുണ്ട്. പ്രദേശത്ത് വ്യാപക പരിശോധന തുടരുകയാണ്.
പൂഞ്ച് ഭീകരാക്രമണം ആസൂത്രിതം; റോഡില്‍ മരത്തടികള്‍ വച്ച് ഗതാഗതം തടസപ്പെടുത്തി
11:18 AM Apr 22, 2023 | Deepika.com