പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഭീ​ഷ​ണി: ക​ത്ത് എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫ് ജോ​ണ്‍

10:28 AM Apr 22, 2023 | Deepika.com
കൊച്ചി: പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ക​ത്ത് എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫ് ജോ​ണ്‍. പോ​ലീ​സു​കാ​ർ അ​ന്വേ​ഷി​ച്ച് എ​ത്തി​യി​രു​ന്നു​വെ​ന്നും ഭീ​ഷ​ണി ക​ത്തി​ലെ പേ​രു​കാ​ര​നാ​യ ജോ​സ​ഫ് ജോ​ണ്‍ പ​റ​ഞ്ഞു.

ത​ന്‍റെ നി​ര​പ​രാ​ധി​ത്വം പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രാ​ൾ ത​ന്നെ കു​രു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ത​നി​ക്ക് സം​ശ​യ​മു​ള്ള ആ​ളു​ടെ കൈ​യ​ക്ഷ​ര​വും ക​ത്തി​ലെ കൈ​യ​ക്ഷ​ര​വും സാ​മ്യ​മു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ജോ​സ​ഫി​നെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ജോ​സ​ഫ് ജോ​ൺ ന​ടു​മു​റ്റ​ത്ത് എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ത്തി​യ​ത്. ഒ​രു പേ​ജു​ള്ള ക​ത്തി​ൽ മോ​ദി​യു​ടെ നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. കൈ​കൊ​ണ്ട് എ​ഴു​തി​യ ക​ത്ത് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ബി​ജെ​പി ഓ​ഫീ​സി​ൽ ല​ഭി​ച്ച​ത്. ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.