എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; പ്ര​തി​യു​ടെ പി​താ​വി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ എ​ന്‍​ഐ​എ

08:52 AM Apr 22, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ പി​താ​വി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ എ​ന്‍​ഐ​എ. ഡ​ല്‍​ഹി ഷ​ഹീ​ന്‍​ബാ​ഗ് സ്വ​ദേ​ശി ഫ​ക്രൂ​ദി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. കൊ​ച്ചി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

ഷാ​റൂ​ഖ് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ കേ​ര​ളാ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​ലെ വീ​ട്ടി​ലെ​ത്തി ഫ​ക്രൂ​ദി​ന്‍ അ​ട​ക്ക​മു​ള്ള​വ​രി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ പി​ന്നീ​ട് എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി​.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ന്‍​ഐ​എ കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യു​ടെ പി​താ​വി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്കം.