കേ​ര​ള​ത്തി​ൽ​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി ക​ത്ത്

08:38 AM Apr 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി ക​ത്ത്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. ക​ത്ത് ബി​ജെ​പി പോ​ലീ​സി​ന് കൈ​മാ​റി.

ജോ​സ​ഫ് ജോ​ൺ ന​ടു​മു​റ്റ​ത്ത് എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ത്തി​യ​ത്. ഒ​രു പേ​ജു​ള്ള ക​ത്തി​ൽ മോ​ദി​യു​ടെ നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. കൈ​കൊ​ണ്ട് എ​ഴു​തി​യ ക​ത്ത് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ബി​ജെ​പി ഓ​ഫീ​സി​ൽ ല​ഭി​ച്ച​ത്. ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഏ​പ്രി​ൽ 25ന് ​പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് മോ​ദി എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യും നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കൂ​ടാ​തെ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നേ​മം, കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​ര്‍​ക്ക​ല ശി​വ​ഗി​രി റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു​ക​ളു​ടെ പു​ന​ര്‍ നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മോ​ദി നി​ര്‍​വ​ഹി​ക്കും.