യു​പി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴ് പേ​ർ മ​രി​ച്ചു

04:06 AM Apr 22, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ല്‍ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ല​ക്‌​നോ-​ഗോ​ര​ഖ്പു​ര്‍ ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. ച​ര​ക്കു​മാ​യി വ​ന്ന ലോ​റി​യി​ലാ​ണ് ബ​സ് ഇ​ടി​ച്ച​ത്.

അ​യോ​ധ്യ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് അം​ബേ​ദ്ക​ർ ന​ഗ​റി​ലേ​ക്ക് തി​രി​യാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ എ​തി​ർ​വ​ശ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.