മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

02:16 AM Apr 22, 2023 | Deepika.com
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യ‌െ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യെ​ന്നും കാ​മ്പ​സി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. ‌‌