ചെ​ന്നൈ​യ്ക്കു അ​നാ​യാ​സ വി​ജ​യം

11:38 PM Apr 21, 2023 | Deepika.com
ചെ​ന്നൈ: ഐ​പി​എ​ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് വി​ജ​യം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ഏ​ഴ് വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 134 റ​ൺ​സി​ൽ ഒ​തു​ങ്ങി.

ചെ​ന്നൈ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി എ​ട്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. ഡ​വ​ൺ കോ​ൺ​വെ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് (പു​റ​ത്താ​കാ​തെ 77) ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ അ​നാ​യാ​സം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.

ചെ​റു വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്കു ഗം​ഭീ​ര തു​ട​ക്ക​മാ​ണ് ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും (35) കോ​ൺ​വെ​യും ചേ​ർ‌​ന്ന് ന​ൽ‌​കി​യ​ത്. ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ൽ അ​ഭി​ഷേ​ക് ശ​ർ​മ (38) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നാ​ല് ഓ​വ​റി​ൽ 22 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ഡേ​ജ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ വ​രി​ഞ്ഞു​മു​റു​ക്കി​യ​ത്.