പെരുന്നാൾ സമാധാനം; സു​ഡാ​നി​ൽ മൂ​ന്നു ദി​വ​സം വെ​ടി​നി​ർ​ത്ത​ൽ

11:26 PM Apr 21, 2023 | Deepika.com
ഖാ​ർ​ത്തൂം: സു​ഡാ​നി​ൽ മൂ​ന്നു ദി​വ​സ​ത്തെ വെ​ടി​ർ​നി​ർ​ത്ത​ലി​നു സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​ഫും സ​മ്മ​തി​ച്ചു. ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ചാ​ണ് തീ​രു​മാ​നം.

വെ​ടി​നി​ർ​ത്ത​ലി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​ഫി​നോ​ട് സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വി​ധ​ത്തി​ലു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ളും പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി സു​ഡാ​ൻ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ 72 മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ലി​ന് ത​യാ​റാ​ണെ​ന്ന് ആ​ർ​എ​സ്എ​ഫ് പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഖാ​ർ​ത്തൂ​മി​ലെ തെ​രു​വു​ക​ളി​ൽ വെ​ടി​യൊ​ച്ച കേ​ൾ​ക്കാ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 400 ലേ​റെ ആ​ളു​ക​ൾ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഖാ​ർ​ത്തൂ​മി​ൽ ബോം​ബാ​ക്ര​മ​ണ​വും ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പും തു​ട​രു​ക​യാ​ണ്.