തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറി ഡിജിപിയുടെ ഉത്തരവ്. കേസ് ഫയലുകൾ പോലീസിന് കൈമാറാൻ ഡിജിപി അനിൽ കാന്ത് നിർദേശം നൽകി.
കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ് പ്രസില്‍ തീവയ്പുണ്ടായത്.
എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; എന്‍ഐഎയ്ക്ക് കൈമാറി ഡിജിപിയുടെ ഉത്തരവ്
11:57 PM Apr 21, 2023 | Deepika.com