ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. 2017 മുതൽ സുപ്രീം കോടതിയിലുള്ള കേസ് 33 തവണ മാറ്റിവച്ചിരുന്നു.
ലാവലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
11:38 PM Apr 21, 2023 | Deepika.com