സ​ത്യ​പാ​ൽ മാ​ലി​ക്കി​നെ​തി​രെ സി​ബി​ഐ: ജ​നാ​ധി​പ​ത്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് സി​പി​എം

08:35 PM Apr 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​ർ മു​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ‌ മാ​ലി​ക്കി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് സി​പി​എം. ജ​നാ​ധി​പ​ത്യ​ത്തി​നു നേ​ർ​ക്കു​ള്ള നി​കൃ​ഷ്ട​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

രാ​ജ്യ​സു​ര​ക്ഷ​യു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി സ​ത്യ​പാ​ൽ മാ​ലി​ക്ക് ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ന്ന​തി​നു​പ​ക​രം മോ​ദി സ​ർ​ക്കാ​ർ സി​ബി​ഐ​യെ അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. ല​ജ്ജാ​ക​രം, അ​പ​ല​പ​നീ​യം- യെ​ച്ചൂ​രി ട്വീ​റ്റ് ചെ​യ്തു. സ​ത്യ​പാ​ൽ മാ​ലി​ക്കി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​ന്‍റെ വാ​ർ​ത്ത പ​ങ്കു​വ​ച്ചാ​യി​രു​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ട്വീ​റ്റ്.