പെ​ണ്‍​സു​ഹൃ​ത്തി​നെ കോ​ക്പി​റ്റി​ല്‍ ക​യ​റ്റി​യെ​ന്ന് പ​രാ​തി; എ​യ​ര്‍ ഇ​ന്ത്യാ പൈ​ല​റ്റി​നെ​തി​രെ അ​ന്വേ​ഷ​ണം

03:12 PM Apr 21, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​നെ ക​യ​റ്റി മ​ദ്യ​വും ഭ​ക്ഷ​ണ​വും ന​ല്‍​കി​യെ​ന്ന് പ​രാ​തി. ജീ​വ​ന​ക്കാ​രി​ലൊ​രാ​ളാ​ണ് പൈലറ്റിനെതിരെ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദു​ബാ​യി-​ഡ​ല്‍​ഹി എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു സം​ഭ​വം. റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ് ഏ​റെ വൈ​കി​യാ​ണ് പൈ​ല​റ്റ് എ​ത്തി​യ​ത്. ശേ​ഷം പെ​ണ്‍​സു​ഹൃ​ത്തി​ന് ബിസിനസ് ക്ലാ​സി​ല്‍ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സീ​റ്റി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ കോ​ക്പി​റ്റി​ലേ​യ്ക്ക് ക​യ​റ്റി.

ഇ​വി​ടെ​വ​ച്ച് ഭ​ക്ഷ​ണ​വും മ​ദ്യ​വും വി​ള​മ്പി. ഡി​ജി​സി​എ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ലം​ഘി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് ക്രൂ ​അം​ഗം പൈ​ല​റ്റി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.