മൂ​ന്നാ​റി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ശു ച​ത്തു

10:37 AM Apr 21, 2023 | Deepika.com
ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ വീ​ണ്ടും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ശു ച​ത്തു. പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ല്‍ പു​തു​ക്കാ​ട് ഡി​വി​ഷ​നി​ല്‍ മേ​യാ​ന്‍ വി​ട്ട പ​ശു​വാ​ണ് ച​ത്ത​ത്. ക​ടു​വ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സം​ശ​യം.

പു​തു​ക്കാ​ട് ഡി​വി​ഷ​നി​ലെ രാ​ജ​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മേ​യാ​ന്‍ വി​ട്ട പ​ശു രാ​ത്രി തി​രി​ച്ചെ​ത്തി​യി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.