വ​ൻ അ​ബ​ദ്ധം; സ്വ​ന്തം ന​ഗ​ര​ത്തി​ൽ ബോം​ബി​ട്ട് റ​ഷ്യ​ൻ യു​ദ്ധ വി​മാ​നം

07:56 AM Apr 21, 2023 | Deepika.com
മോ​സ്കോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള സ്വ​ന്തം ന​ഗ​ര​ത്തി​ൽ ബോം​ബി​ട്ട് റ​ഷ്യ​ൻ യു​ദ്ധ​വി​മാ​നം. ബെ​ൽ​ഗൊ​റോ​ഡ് ന​ഗ​ര​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ എ​സ്‌​യു-34 ഫൈ​റ്റ​ർ ബോം​ബ​ർ ജെ​റ്റ് അ​ബ​ദ്ധ​ത്തി​ൽ ബോം​ബി​ട്ട​തെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബോം​ബ് സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു ന​ഗ​ര​മ​ധ്യ​ത്തി​ൽ 20 മീ​റ്റ​ർ വ്യാ​സ​മു​ള്ള വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ വ്യാ​സെ​സ്ലാ​വ് ഗ്ലാ​ഡ്‌​കോ​വ് പ​റ​ഞ്ഞു.

സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബെ​ൽ​ഗൊ​റോ​ഡ് 3.70 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​മാ​ണ്. യു​ക്രെ​നി​യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 25 മൈ​ൽ (40 കി​ലോ​മീ​റ്റ​ർ) അ​ക​ലെ​യാ​ണി​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച ശേ​ഷം റ​ഷ്യ​ൻ ജെ​റ്റു​ക​ൾ പ​തി​വാ​യി ന​ഗ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്നു​ണ്ട്.