ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധം, കൂ​ട്ടം​കൂ​ട​രു​തെ​ന്നും നി​ർ​ദേ​ശം

05:51 AM Apr 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ ഉ​ൾ​പ്പ​ടെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും കോ​ട​തി​യി​ലെ​ത്തു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്. കോ​ട​തി പ​രി​സ​ര​ത്ത് കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ര​വീ​ന്ദ്ര ദു​ഡേ​ജ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. 1,603 കോ​വി​ഡ് കേ​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഹാ​ജ​രാ​കാ​ൻ അ​ഭി​ഭാ​ഷ​ക​ർ​ക്ക് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.