മോസ്കോ: യുക്രെയ്ൻ അതിർത്തിക്ക് സമീപമുള്ള റഷ്യൻ നഗരമായ ബെൽഗൊറോഡിൽ വൻ സ്ഫോടനം. ഗവർണർ ഗ്ലാഡ്കോവ് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനമുണ്ടായ സ്ഥലത്ത് 65 അടി താഴ്ചയിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വലിയ നാശനഷ്ടമുണ്ടായിട്ടുള്ളതായാണ് സൂചന.
റഷ്യ, യുക്രെയ്നിൽ അധിനിവേശം നടത്തിയത് മുതൽ പതിവായി സ്ഫോടനമുണ്ടാകുന്ന തെക്കൻ റഷ്യൻ മേഖലകളിൽ ഒന്നാണ് ബെൽഗൊറോഡ്.
യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റഷ്യൻ നഗരത്തിൽ വൻ സ്ഫോടനം
04:49 AM Apr 21, 2023 | Deepika.com