‌യു​ണൈ​റ്റ​ഡ് ഔ​ട്ട്; സെ​വി​യ്യ യൂ​റോ​പ്പ ലീ​ഗ് സെ​മി​യി​ൽ

03:45 AM Apr 21, 2023 | Deepika.com
സെ​വി​യ്യ: യു​വേ​ഫ യൂ​റോ​പ്പ് ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സെ​വി​യ്യ തോ​ൽ​പ്പി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-2ന്‍റെ ജ​യ​വു​മാ​യി സെ​വി​യ്യ സെ​മി​യി​ൽ ക​ട​ന്നു.

സെ​വി​യ്യ​യ്ക്കൊ​പ്പം റോ​മ​യും ലെ​വ​ർ​കു​സെ​നും യു​വ​ന്‍റ​സും സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്. ഫി​യൊ​നോ​ർ​ഡി​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-2ന് ​തോ​ൽ​പ്പി​ച്ചാ​ണ് റോ​മ അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​റി​ൽ സ്പോ​ർ‌​ട്ടിം​ഗു​മാ​യി (1-1) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ൽ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് യു​വ​ന്‍റ​സും സെ​മി ഉ​റ​പ്പാ​ക്കി​യ​ത്.

യൂ​ണി​യ​ൻ സെ​ന്‍റ് ഗി​ല്ലോ​യി​സി​നെ​തി​രെ ആ​ധി​കാ​രി​ക വി​ജ​യ​വു​മാ​യാ​ണ് ലെ​വ​ർ​കു​സെ​ൻ സെ​മി​യി​ലെ​ത്തി​യ​ത്. ര​ണ്ടാം​പാ​ദ ക്വാ​ർ​ട്ട​റി​ൽ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളി​ന് ലെ​വ​ർ​കു​സെ​ൻ ജ​യി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-2ന്‍റെ ജ​യം ലെ​വ​ർ​കു​സെ​ൻ സ്വ​ന്ത​മാ​ക്കി.

സെ​മി​യി​ൽ ലെ​വ​ർ​കു​സെ​ൻ റോ​മ​യേ​യും യു​വ​ന്‍റ​സ് സെ​വി​യ്യ​യേ​യും നേ​രി​ടും. മേ​യ് 11നാ​ണ് ആ​ദ്യ​പാ​ദ സെ​മി ന​ട​ക്കു​ക.