തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ചു ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിക്കു ബദലായി രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് മേയിൽ കൊച്ചിയിൽ വന്പൻ യുവജന സമ്മേളനം നടത്താൻ കോണ്‍ഗ്രസ്. കൂടാതെ മേയ് ഒന്‍പത്, 10 തീയതികളിൽ ചരൽക്കുന്നിൽ ചിന്തൻ ശിബർ 2 സംഘടിപ്പിക്കും.
കെപിസിസി എക്സിക്യൂട്ടിവ് തലം മുതൽ അഖിലേന്ത്യ തലത്തിലുള്ളവർ വരെ ഇതിൽ പങ്കെടുക്കും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്റെ സാന്പത്തിക നയങ്ങളും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും തുറന്നുകാട്ടുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി പറഞ്ഞു.
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താൻ ബിജെപിയും സിപിഎമ്മും ഒരു മെയ്യോടെ നടപ്പാക്കുന്ന അജൻഡ ജനമധ്യത്തിൽ തുറന്നുകാട്ടും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം സംസ്ഥാനത്തും കേന്ദ്രത്തിലും പൂർണമാണെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയുടെ യുവം പരിപാടിക്കു ബദലായി കോണ്‍ഗ്രസ്
11:18 PM Apr 20, 2023 | Deepika.com