ഈ​ദു​ൽ ഫി​ത്ത​ർ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​ൾ​ക്ക​രു​ത്ത്; ചെ​റി​യ പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

10:13 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ന​വി​ക​ത​യു​ടെ ഉ​ൽ​കൃ​ഷ്ട​മാ​യ സ​ന്ദേ​ശ​മാ​ണ് റ​മ​ദാ​നും ഈ​ദു​ൽ ഫി​ത്ത​റും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്ന് സ​മാ​ധാ​ന​വും സ​മ​ത്വ​വും പു​ല​രു​ന്ന ലോ​ക​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്ക് സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ഉ​ൾ​ക്ക​രു​ത്ത് ഈ​ദു​ൽ ഫി​ത്ത​ർ പ​ക​രു​ന്നു.

വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ ആ​ർ​ജ്ജി​ച്ച സ്വ​യം ന​വീ​ക​ര​ണം മു​ൻ​പോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണം. അ​പ്പോ​ൾ മാ​ത്ര​മേ അ​തി​ന്‍റെ മ​ഹ​ത്വം കൂ​ടു​ത​ൽ തി​ള​ക്ക​ത്തോ​ടെ പ്ര​കാ​ശി​ക്കു​ക​യു​ള്ളൂ.

ആ ​വെ​ളി​ച്ചം ഈ ​ലോ​ക​ത്തെ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്ക​ട്ടെ. ന​ന്മ​യും ഒ​രു​മ​യും പു​ല​രു​ന്ന ലോ​കം ന​മു​ക്കൊ​രു​മി​ച്ചു പ​ടു​ത്തു​യ​ർ​ത്താം. ഏ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വ്വം ചെ​റി​യ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.