സം​സ്ഥാ​ന​ത്ത് കോവിഡ് കൂടുന്നു; ഇന്ന് 2484 കേ​സു​ക​ൾ

10:08 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച 2484 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ത​ല്‍.

അ​ഡ്മി​ഷ​ന്‍ കേ​സു​ക​ള്‍ ചെ​റു​താ​യി കൂ​ടു​ന്നു​ണ്ട് എ​ങ്കി​ലും ആ​കെ രോ​ഗി​ക​ളി​ല്‍ 0.9 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും ഒ​രു ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു കി​ട​ക്ക​ക​ളും വേ​ണ്ടി വ​ന്നി​ട്ടു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്ന​തി​നാ​ല്‍ വൃ​ദ്ധ സ​ദ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​യ​ര്‍ ഹോ​മി​ലു​ള്ള​വ​രെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​ക​ളി​ലെ കെ​യ​ര്‍ ഹോ​മു​ക​ള്‍ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ഒ​രാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ കെ​യ​ര്‍ ഹോ​മി​ലു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ശോ​ധി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് രോ​ഗം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.