വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ; ഇ​ന്ന് മാത്രം ഉ​പ​യോ​ഗി​ച്ച​ത് 10.99 കോ​ടി യൂ​ണി​റ്റ്

09:39 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. 10.99 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് വ്യാഴാഴ്ച മാത്രം ഉ​പ​യോ​ഗി​ച്ച​ത്. ബു​ധ​നാ​ഴ്ച​ത്തെ 10.29 കോ​ടി യൂ​ണി​റ്റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് തി​രു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച 8.96 കോ​ടി യൂ​ണി​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 10 മു​ത​ൽ 10.30 വ​രെ​യു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗം 5050 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്നു. രാ​ത്രി ഏ​ഴു​മു​ത​ലു​ള്ള ഉ​പ​യോ​ഗം 5024 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു. 5000 മെ​ഗാ​വാ​ട്ട് പ്ര​സ​ര​ണ, വി​ത​ര​ണ ശേ​ഷി​യാ​ണു​ള്ള​ത്.

വൈ​ദ്യു​തി ഉ​പ​യോ​ഗം പ​രി​ധി​ക്ക​പ്പു​റം ഉ​യ​ർ​ന്ന​തോ​ടെ പ്ര​സ​ര​ണ, വി​ത​ര​ണ ശൃം​ഖ​ല സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം നേ​രി​ട്ടു. വൈ​ദ്യു​തി ഉ​പ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ കൂ​ടി​യാ​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു ക​ട​ക്കേ​ണ്ടി​വ​രും. വെള്ളിയാഴ്ച മു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യും എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​കു​പ്പ്.

സം​സ്ഥാ​ന​ത്ത് 15 ദി​വ​സ​മാ​യി 75 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി യൂ​ണി​റ്റി​നു 10 രൂ​പ നി​ര​ക്കി​ൽ അ​ധി​ക​മാ​യി പൊ​തു​വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങു​ക​യാ​ണ്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് 20 രൂ​പ വ​രെ വി​ല​യു​ണ്ട്.