വൈക്കം: കോട്ടയം വൈക്കത്ത് നവജാത ശിശുവിനെ മറവ് ചെയ്ത നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
വൈക്കം തലയാഴം പത്താം വാർഡായ ആലത്തൂരാണ് സംഭവം. ഡൽഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മറവ് ചെയ്തത്.
അതേസമയം പൂർണവളർച്ചയെത്താത്ത കുഞ്ഞിനെയാണ് ദമ്പതികൾ മറവ് ചെയ്തതെന്ന് സംശയമുണ്ട്. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ വൈക്കം പോലീസ് സ്വീകരിച്ചു വരികയാണ്.
വൈക്കത്ത് നവജാത ശിശുവിനെ മറവ് ചെയ്ത നിലയിൽ
09:23 PM Apr 20, 2023 | Deepika.com