ലൈ​ഫ് മി​ഷ​ന്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സ്: ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു, ശി​വ​ശ​ങ്ക​ര്‍ ഒ​ന്നാം പ്ര​തി

09:14 PM Apr 20, 2023 | Deepika.com
കൊ​ച്ചി: ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) 11 പേ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഒ​ന്നാം പ്ര​തി​യും സ്വ​പ്ന സു​രേ​ഷ് ര​ണ്ടാം പ്ര​തി​യു​മാ​ണ്.

യു​ണി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ കേ​സി​ല്‍ ഏ​ഴാം പ്ര​തി​യാ​ണ്. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ എം. ​ശി​വ​ശ​ങ്ക​റാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. വി​ദേ​ശ പൗ​ര​നാ​യ ഖാ​ലി​ദും കേ​സി​ല്‍ പ്ര​തി​യാ​ണ്. ഖാ​ലി​ദി​നെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കേ​സി​ലെ അ​ന്തി​മ കു​റ്റ​പ​ത്രം ഇ​ഡി കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തോ​ടെ സ്വ​പ്ന​യു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​കും. സ്വ​പ്‌​ന​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് സ​മ​ന്‍​സ് പു​റ​പ്പെ​ടു​വി​ക്കും.