ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ച സംഭവം ഭീകരാക്രമണം. സൈനിക വാഹനത്തിന് തീപിടിച്ചത് ഭീകരാക്രമണത്തിലാണെന്ന് സൈന്യം അറിയിച്ചു. ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതാകാമെന്നാണ് നിഗമനം.
ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക് നീങ്ങുന്നതിനിടെ അജ്ഞാതരായ ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ കാഴ്ച തടസപ്പെട്ടിരുന്നു. ഗ്രനേഡ് ആക്രമണത്തിലാകാം വാഹനത്തിന് തീപിടിച്ചതെന്ന് കരുതുന്നതായി നോർത്തേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ട സൈനികർ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിൽ നിന്നുള്ളവരും പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിക്കപ്പെട്ടവരുമാണ്. രാഷ്ട്രീയ റൈഫിൾസിലെ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. രജൗരിയിലെ സൈനിക ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.
സൈനിക വാഹനത്തിന് തീപിടിച്ചത് ഭീകരാക്രമണമെന്ന് സൈന്യം
08:23 PM Apr 20, 2023 | Deepika.com